എന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി ഞാൻ മറ്റൊന്നുമല്ല, എന്റെ കല പ്രധാനമല്ല, ഞാൻ എന്ത് സംഭാവന ചെയ്യുന്നു എന്നത് പ്രധാനമല്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. രണ്ട് ദിവസത്തിനു ശേഷം ആ സിനിമ വേണ്ടെന്നു വെച്ച് ഇറങ്ങിപ്പോന്നു. കാരണം അയാളെ എന്നും കാണേണ്ടി വരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു"- പ്രിയങ്കയുടെ വാക്കുകൾ.