നടി സാമന്ത റൂത്ത് പ്രഭുവിനെ (Samantha Ruth Prabhu) പോലെ മെലിഞ്ഞ് സുന്ദരിയാവാൻ ചോറ് തിന്നാൽ മതി എന്ന് പറഞ്ഞാൽ ആരും ചെറുതായെങ്കിലും ഒന്നമ്പരക്കില്ലേ? താൻ 'സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള' ഭക്ഷണക്രമം സ്വീകരിച്ചു എന്ന് ഒരിക്കൽ നടി വ്യക്തമാക്കിയിരുന്നു. സ്വന്തം ടെറസ് ഗാർഡനിൽ നിന്നുള്ള പുത്തൻ ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് മുതൽ സുക്കിനി നൂഡിൽസ് പോലുള്ള രുചികരമായ ആരോഗ്യകരമായ പാചകക്കുറിപ്പുകൾ പങ്കിടുന്നത് വരെ സാമന്തയുടെ ഇൻസ്റ്റഗ്രാമിലെ ഹൈലൈറ്റുകൾ ആണ്
ഒരു ദിവസം എന്താണ് കഴിക്കുന്നതെന്ന് ഒരു ആരാധകൻ ചോദിച്ച ഒരു പഴയ വീഡിയോയിൽ, താൻ ധാരാളം പച്ചക്കറികൾ കഴിക്കുമെന്ന് അവൾ പറഞ്ഞു. “ഞാൻ സസ്യാഹാരിയാണ്, അതിനാൽ നോൺ വെജിറ്റേറിയൻ, പാലുല്പന്നങ്ങൾ എന്നിവയൊന്നുമില്ല, വെറും പച്ചക്കറികൾ മാത്രം," സാം പറഞ്ഞു. മറ്റൊന്ന് ചോറാണ്. എന്നാൽ ചോറ് മാത്രം കഴിച്ചാൽ സമാന്തയെ പോലെ ഫിറ്റ് ആയിരിക്കാൻ സാധിക്കുമോ? (തുടർന്ന് വായിക്കുക)