സ്ട്രേഞ്ചർ തിംഗ്സിലെ ഭയാനകനായ വില്ലൻ വെക്ന അല്ലെങ്കിൽ ഹെൻറി അല്ലെങ്കിൽ 001നെ അവതരിപ്പിക്കുന്നത് നടൻ ജാമി കാംബെൽ ബോവർ ആണ്. അദ്ദേഹത്തിനെ കഥാപാത്രമായി രൂപപ്പെടുത്താൻ എട്ട് മണിക്കൂർ പരിവർത്തനം വേണ്ടിവന്നു. നിങ്ങൾ ഷോ കാണുന്ന ആൾ ആണെങ്കിലും ഇല്ലെങ്കിലും മുഴുവൻ വേഷവിധാനത്തിൽ ഇരിക്കുമ്പോൾ തന്നെ അദ്ദേഹം പാനീയം കുടിക്കുന്ന ഒരു ഫോട്ടോ നിങ്ങൾ കണ്ടിട്ടുണ്ടാകും
ആ വേഷത്തിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മാത്രം ഒരു ജോലിയാണെന്ന് ഉറപ്പാണ്. എന്നാൽ ഇതിലും ബുദ്ധിമുട്ട് എന്താണെന്ന് നിങ്ങൾക്കറിയാമോ? ശുചിമുറിയിൽ പോകുന്നത്. സിറിയസ് എക്സ്എമ്മിന് നൽകിയ അഭിമുഖത്തിൽ വെക്ന വേഷത്തിൽ താൻ എങ്ങനെയാണ് മൂത്രമൊഴിച്ചതെന്ന് ജാമി വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)