ദുൽഖർ സൽമാന് കാറുകളോടുള്ള ഇഷ്ടം മലയാളികൾക്ക് സുപരിചതമാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കാറുകളുള്ള താരങ്ങളിൽ ഒരാളും ദുൽഖർ ആയിരിക്കും. വിന്റേജ് കാറുകൾ മുതൽ സൂപ്പർ ബൈക്കുകൾ വരെ വലിയൊരു ശേഖരം തന്നെ ദുൽഖറിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2/ 7
അടുത്തിടെ, മെഴ്സിഡസ് മെയ്ബ ജിഎൽഎസ് 600 ദുൽഖർ വാങ്ങിയിരുന്നു. മലയാള താരങ്ങളിൽ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരമാണ് ദുൽഖർ. ഏകദേശം മൂന്ന് കോടി രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില.
3/ 7
കഴിഞ്ഞ വർഷം ബെൻസ് ജി63 എഎംജിയും ലാൻഡ് റോവർ ഡിഫൻഡറും ദുൽഖർ വാങ്ങിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശരിക്കും ദുൽഖർ സൽമാന് എത്ര കാറുകളുണ്ടാകും? ആരാധകർക്ക് അറിയാമോ?
4/ 7
ഒരു അഭിമുഖത്തിൽ ഈ ചോദ്യം ദുൽഖറും നേരിട്ടു. ടോപ് ഗിയർ ഇന്ത്യയുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ കാറുകളുടെ എണ്ണത്തെ കുറിച്ചുള്ള ചോദ്യം. ഇതിനു വളരെ ലളിതമായിട്ടായിരുന്നു ദുൽഖറിന്റെ മറുപടി.
5/ 7
നിരവധി യൂസ്ഡ് കാർ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ താരം മൊത്തം എത്ര കാറുണ്ടെന്ന് പറയാൻ ആകില്ലെന്നും വ്യക്തമാക്കി. അത് പറഞ്ഞാൽ താൻ ചിലപ്പോൾ പ്രശ്നത്തിലാകുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദുൽഖറിന്റെ മറുപടി.
6/ 7
കാറുകളെ കുറച്ചും യാത്രകളെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ ദുൽഖർ മനസ്സ് തുറക്കുന്നുണ്ട്. യാത്ര ചെയ്തതിൽ ഏറ്റവും മികച്ചതായി തനിക്ക് തോന്നിയത് കാലിഫോർണിയയിലെ റൂട്ട് 1 ആണെന്ന് ദുൽഖർ പറയുന്നു. കേൾക്കുന്ന പാട്ടിനനുസരിച്ചാണ് തന്റെ ഡ്രൈവിങ് എന്നും ദുൽഖർ.
7/ 7
വേഗത്തിലുള്ള പാട്ടാണ് കേൾക്കുന്നതെങ്കിൽ തന്റെ ഡ്രൈവിങ്ങും വേഗത്തിലായിരിക്കും.