യുഎസിൽ താമസിക്കുന്നയാൾ (man living in The US) നാട്ടിലെ വീട്ടിലെ നുഴഞ്ഞുകയറ്റക്കാരനെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തന്റെ വീട് മോഷണം പോകുന്നത് തടയുകയും അയൽവാസികളെയും പോലീസിനെയും അറിയിക്കുകയും ചെയ്തു. ഇത് കുറ്റവാളിയുടെ അറസ്റ്റിലേക്ക് നയിച്ചു. മാർച്ച് 9 ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. അതിവിദഗ്ധമായി മോഷ്ടാവിനെ കുടുക്കിയ ആളിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് (CCTV ദൃശ്യം)
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്യാം ബാബുവും പൊലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാരും അവിടെയെത്തി. അവർ വാതിലിൽ മുട്ടുകയും മോഷ്ടാവ് എന്ന് പറയപ്പെടുന്നയാളോട് തുറന്ന് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതി വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇൻസ്പെക്ടർ ജനൽ തകർത്ത് വീടിനുള്ളിൽ കയറി. ശേഷം തീർത്തും നാടകീയമായാണ് കീഴ്പ്പെടുത്തൽ (CCTV ദൃശ്യം) -തുടർന്ന് വായിക്കുക-
കിടപ്പുമുറിയിൽ ഒളിച്ചിരുന്ന പ്രതിയുടെ നേരെ ഒരു റിവോൾവർ എടുത്ത് കീഴടങ്ങാൻ ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥന് മുന്നിൽ മോഷ്ടാവ് കീഴടങ്ങുകയായിരുന്നു. സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ വരുന്ന കുക്കട്ട്പള്ളി ഹൗസിംഗ് ബോർഡ് (കെപിഎച്ച്ബി) കോളനിയിലെ വീട്ടിൽ മോഷ്ടാവ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീട്ടുടമസ്ഥൻ തത്സമയം വീക്ഷിച്ചതായി പോലീസ് പറഞ്ഞു (CCTV ദൃശ്യം)
വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളിൽ മോഷൻ സെൻസറുകൾ ഘടിപ്പിച്ചതിനാൽ വീട്ടുടമയുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് ലഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അകത്ത് ഒരാൾ കറങ്ങുന്നത് കണ്ടു. ഉടൻ തന്നെ അയൽക്കാരെ ഫോണിൽ വിവരമറിയിച്ചു. അവർ ഓടിയെത്തി വീടിന്റെ പൂട്ട് തകർത്തതും വീടിനുള്ളിൽ നിന്ന് കുറ്റിയിട്ടിരിക്കുന്നതും കണ്ടു. അവരാണ് പോലീസിൽ വിവരമറിയിച്ചത് (പ്രതീകാത്മക ചിത്രം)