ആദ്യ ഭാര്യ സുസെയ്ൻ ഖാനുമായി ഋതിക് റോഷൻ (Hrithik Roshan) പിരിഞ്ഞിട്ട് വർഷങ്ങൾ പലത് പിന്നിട്ടിരിക്കുന്നു. സുസെയ്ൻ അർസലൻ ഗോണിയുമായി പ്രണയത്തിലായ ശേഷം ഋതിക്കിന്റെ ജീവിതത്തിൽ ആരെങ്കിലും കടന്നു വന്നോ എന്ന ചോദ്യം ഏറെനാൾ അവശേഷിച്ചു. ഒടുവിൽ ഒരു ദിവസം സബാ ആസാദ് എന്ന പെൺകൊടിയുമായി ഋതിക് കൈപിടിച്ചു നടന്നതും ബോളിവുഡ് പാപ്പരാസികൾ അത് ക്യാമറയിൽ ഒതുക്കി
അന്ന് 'അജ്ഞാത യുവതി' എന്ന് പലരും വിശേഷിപ്പിച്ച സബാ ആസാദ് ഋതിക്കിന്റെ കാമുകിയല്ലാതെ മറ്റാരുമല്ല എന്ന് തെളിയാൻ അധികനാൾ വേണ്ടി വന്നില്ല. ഋതിക്കിന്റെ മക്കളും കുടുംബവുമായി യുവതി അടുപ്പത്തിലായി. പിന്നെ ഇവരുടെ വിശേഷം സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു. 49-ാം വയസിൽ ഋതിക് സബയ്ക്ക് താലിചാർത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എന്താണ് ഇതിനു പിന്നിലെന്ന് നോക്കാം (തുടർന്ന് വായിക്കുക)