ദൂരയാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി കാർ നിർത്തിയ ഭർത്താവ് ഭാര്യയെ കാറിൽ കയറ്റാൻ മറന്ന സംഭവം വീണ്ടും വൈറലാകുന്നു. 160 കിലോമീറ്ററോളം ദൂരം പിന്നിട്ടശേഷമാണ് ഭാര്യ കാറിൽ കയറിയില്ലെന്ന കാര്യം ഭർത്താവ് മനസിലാക്കിയത്. ഇക്കഴിഞ്ഞ ഡിസംബറിൽ തായ്ലൻഡിലാണ് സംഭവം ഉണ്ടായത്. ജോലി സ്ഥലത്തുനിന്ന് ക്രസ്മസ് അവധിക്ക് 300 കിലോമീറ്റർ അകലെയുള്ള സ്വന്തം നാട്ടിലേക്ക് തിരിച്ചതായിരുന്നു ദമ്പതികൾ.
വേഗത്തിൽ മൂത്രമൊഴിച്ച് തിരിച്ചെത്തിയ ബൂംടോം ചൈമൂൺ ഭാര്യയുടെ കാര്യം മറന്നുപോയി. എക്സ്പ്രസ് വേ ആയതുകൊണ്ടുകൊണ്ട് അതിവേഗം കാർ 160 കിലോമീറ്റർ ദൂരം പിന്നിട്ടു. ഇതിനുസേഷമാണ് ഭാര്യ കാറിൽ ഇല്ലെന്ന കാര്യം ഭർത്താവ് മനസിലാക്കിയത്. ഭാര്യ പിൻസീറ്റിൽ ഇരുന്ന് ഉറങ്ങുകയാണെന്ന് കരുതിയാണ് താൻ അത്രയും ദൂരം കാർ ഓടിച്ചതെന്ന് ഭർത്താവ് പറഞ്ഞു.
മൂത്രമൊഴിച്ച് തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും കാറും കാണാതായതോടെ അമ്നുവായ് ചൈമൂൺ ഭയന്നുപോയി. അവരുടെ മൊബൈൽഫോൺ കാറിനുള്ളിൽ ആയിരുന്നതുകൊണ്ട് ഭർത്താവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഇതോടെ അമ്നുവായ് ചൈമൂൺ റോഡലൂടെ മുന്നോട്ടുനടന്നു. ഏകദേശം 20 കിലോമീറ്ററോളം അവർ നടന്നു. പുലർച്ചെ അഞ്ചു മണിയോടെ കബിൻ ബുരി നഗരത്തിനടുത്ത് എത്തിയപ്പോഴാണ് അവർ പൊലീസിനെ കണ്ടത്. തുടർന്ന് പൊലീസിനോട് വിവരം പറഞ്ഞു.