വഞ്ചകനായ ഭർത്താവിന് നാട്ടുകാർ കാണുംവിധം വിചിത്രമായ ശിക്ഷ നൽകി യുവതി. ശേഷം അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ശേഷം ഇത് ഇന്റർനെറ്റിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്
2/ 6
ഭാര്യയോട് വിശ്വാസ വഞ്ചന കാട്ടിയതിനാണ് ശിക്ഷ. പേര് വെളിപ്പെടുത്താത്ത വിദേശ വനിത റെഡിറ്റ് എന്ന സൈറ്റിലാണ് ഈ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേപ്പറ്റി 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നു
3/ 6
ഭർത്താവിനെ വളരെ വിചിത്രമായ വേഷം ധരിപ്പിക്കുകയാണ് ഇവർ ആദ്യം ചെയ്തത്. മുഖത്ത് മാസ്കും നിർബന്ധമാക്കി. ശേഷം നാട്ടുകാർ കാൺകെ ഇയാളെ ഊരുചുറ്റിക്കുകയാണ് ചെയ്തത്. ആ ചിത്രം ചുവടെ:
4/ 6
കുഞ്ഞുങ്ങൾക്കുള്ള വസ്ത്രത്തിന്റെ മാതൃകയിൽ ഭർത്താവിനുള്ള വസ്ത്രങ്ങൾ ഇവർ നൽകി. കുട്ടികൾക്കുള്ള ടങ്കരീസ്, പിങ്ക് നിറത്തിലെ ടി-ഷർട്ട്, തൊപ്പി, മാസ്ക് എന്നിവയാണ് വേഷം. പിന്നെ ഒരു സൈക്കിളും
5/ 6
ചെയ്ത കാര്യം എന്തെന്ന് പറഞ്ഞുള്ള ബോർഡ് വച്ചിട്ടുമുണ്ട്. സൈക്കിൾ ചവിട്ടി നാടുനീളെ യാത്ര ചെയ്യണം എന്നാണ് കരാർ. ആഴ്ചയിലൊരിക്കൽ ഇത് നിർബന്ധമാണ്. കണ്ണിൽ വെയിലേൽക്കാതിരിക്കാൻ കൂളിംഗ് ഗ്ലാസും ഉണ്ട്
6/ 6
വിവാഹമോചനത്തിന് പകരം കണ്ടെത്തിയ വഴിയാണിതെന്നാണ് യുവതിയുടെ വിശദീകരണം. സൈക്കിൾ സവാരിക്കിടെ വഴിയേ പോകുന്നവർ ഇയാളുടെ ചിത്രം പകർത്തുകയും ചെയ്യാറുണ്ട്. അതുകൊണ്ടെങ്കിലും ഭർത്താവ് ഒരു പാഠം പഠിക്കുമെന്ന് യുവതി പ്രതീക്ഷിക്കുന്നു. എന്തായാലും ഇതേപ്പറ്റി നെറ്റിസണ്‍സിന്റെ ഇടയിൽ രണ്ടഭിപ്രായമാണ്