പറയാനുള്ളതൊക്കെ പ്രസ്താവനയിലൂടെ തങ്ങൾ പറഞ്ഞു കഴിഞ്ഞതാണ്. വ്യക്തി ജീവിതത്തെ കുറിച്ച് താൻ ഇതിൽ കൂടുതൽ തുറന്നു പറയാറില്ല. തങ്ങളുടെ കാര്യത്തിൽ സാമന്ത ഇതിനകം മുന്നോട്ടുപോയി കഴിഞ്ഞു. താനും പഴയ ജീവിതത്തിൽ നിന്ന് മുന്നോട്ടു പോയി. ഇനി അതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ചൈതന്യ വ്യക്തമാക്കി.
തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും കാര്യങ്ങളെല്ലാം അറിയാം. പുതിയ വാർത്തകൾ വരുമ്പോൾ ഈ വാർത്തകളൊക്കെ പഴയതാകും. ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും താൻ പ്രതികരിക്കുന്നത് വീണ്ടും വാർത്തകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനി ഒന്നും തനിക്ക് പറയാനില്ല. കാലം എല്ലാം മായ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈതന്യ പറഞ്ഞു.