അനുശ്രീ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് ജിത്തു ജോസഫ് ഒരുക്കിയ മോഹന്‍ലാല്‍ നായകനായ 'ട്വല്‍ത്ത് മാന്‍' എന്ന സിനിമയിലാണ്. ഈ സിനിമയിൽ ഏറെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. അനുശ്രീയുടേതായി ഇനി പുറത്തുവരാനുള്ള താര എന്ന ചിത്രമാണ്. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ശല്യപ്പെടുത്തുന്ന ആരാധകനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അനുശ്രീ. തുടർച്ചയായി മോശം കമന്റുകൾ വരുന്നത് കാരണം ഫേസ്ബുക്ക് നോക്കാനേ കഴിയുന്നില്ലെന്ന് അനുശ്രീ പറഞ്ഞു. ഫേസ്ബുക്ക് നിർത്തി പോകണമെന്ന് എപ്പോഴും തോന്നുറുണ്ട്. ഫേസ്ബുക്കിൽ നെഗറ്റീവ് പറയുന്നവരാണ് കൂടുതലെന്നും താരം പറയുന്നു.
എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകളാണ് ഫേസ്ബുക്കിലെന്നും അനുശ്രീ പറയുന്നു. എന്തിട്ടാലും നെഗറ്റീവ് മാത്രം കാണുന്നവരാണ് അവിടെയുള്ളത്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറച്ചുകൂടെ നല്ല പ്രതികരണങ്ങളാണ് ലഭിക്കാറുള്ളതെന്നും താരം പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ ചേട്ടന് മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്സ് ഇടാമെന്ന് തമാശയായി പറഞ്ഞതിന് മോശം പ്രതികരണമാണ് ലഭിച്ചതെന്ന് അനുശ്രീ പറയുന്നു സഹോദരന് ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെയായിരുന്നു കമന്റുകള്‍ നിറയെ. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കില്‍ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും അനുശ്രീ പറയുന്നു.
കഴിഞ്ഞ കുറച്ചുകാലമായി നിരന്തരം ശല്യം ചെയ്യുന്ന ഒരു ആരാധകൻ തനിക്കുണ്ടെന്നും അനുശ്രീ പറയുന്നു. അയാൾ തന്നെ ഫോണിൽ വിളിക്കുമായിരുന്നു. നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ല. അയാളുടെ മാത്രം 15 നമ്പരുകൾ ബ്ലോക്ക് ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഫേക്ക് ഐഡി ഉണ്ടാക്കിയും അയാൾ ശല്യപ്പെടുത്തിയെന്ന് അനുശ്രീ പറയുന്നു.