വസ്ത്രധാരണത്തിന്റെ പേരിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട ബോളിവുഡ് (Bollywood)നടിയാണ് അനന്യ പാണ്ഡേ(Ananya Panday). ധർമ പ്രൊഡക്ഷൻ സിഇഒ അപൂർവ മേഹ്തയുടെ അമ്പതാം പിറന്നാൾ വിരുന്നിന് അനന്യ ധരിച്ച വസ്ത്രമായിരുന്നു ഏറ്റവും ഒടുവിൽ പരിഹസിക്കപ്പെട്ടത്.
2/ 7
ഇപ്പോഴിതാ വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് അനന്യ പാണ്ഡേയുടെ പിതാവും നടനുമായ ചങ്കി പാണ്ഡേ. മകൾക്കതെിരെയുള്ള വിമർശനങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് ചങ്കി പാണ്ഡേ നൽകിയിരിക്കുന്നത്.
3/ 7
വിരുന്നിന് കറുത്ത പാർട്ട് ഷീർ ഗൗൺ ആയിരുന്നു അനന്യ ധരിച്ചിരുന്നത്. മക്കൾ എന്തു ധരിക്കണമെന്ന് ഒരിക്കൽ പോലും അവരോട് പറഞ്ഞിട്ടില്ലെന്നും ചങ്കി പാണ്ഡേ വ്യക്തമാക്കി.
4/ 7
മകളുടെ വസ്ത്രധാരണത്തെ കുറിച്ച് അച്ഛനായ തനിക്ക് പ്രശ്നമില്ലെങ്കിൽ മറ്റാർക്കും പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നാണ് ചങ്കി പാണ്ഡേയുടെ മറുപടി. മാതാപിതാക്കളെന്ന നിലയിൽ താനോ ഭാര്യയോ ഒരിക്കൽ പോലും മക്കളോട് എന്ത് ധരിക്കണമെന്നോ ധരിക്കരുതെന്നോ പറഞ്ഞിട്ടില്ല.
5/ 7
വളരെ നല്ല രീതിയിലാണ് തങ്ങൾ രണ്ട് പെൺമക്കളേയും വളർത്തിയത്. ബുദ്ധിയുള്ള കുട്ടികളാണ് അവർ. സിനിമാ ലോകത്താണ് അനന്യ പാണ്ഡേ ജോലി ചെയ്യുന്നത്. അതിനാൽ തന്നെ ഗ്ലാമറസ് ആകേണ്ടി വരും. മികച്ച രീതിയിൽ തന്നെയാണ് അവളുടെ വസ്ത്രധാരണങ്ങളും. ഹിന്ദുസ്ഥാൻ ടൈംസിനോട് ചങ്കി പാണ്ഡേ പറഞ്ഞു.
6/ 7
എന്റെ പെൺകുട്ടികളെക്കുറിച്ച് ഉറപ്പായും അറിയാവുന്ന ഒരു കാര്യം അവരിൽ ഒരുതരം നിഷ്കളങ്കതയുണ്ടെന്നതാണ്. അവർക്ക് എന്തും ധരിക്കാനും അശ്ലീലമായി കാണാതെ കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
7/ 7
"വസ്ത്രധാരണത്തിന്റെ പേരിൽ ചിരിക്കുക എന്നത് വളരെ സാധാരണമാണ്. നമ്മൾ ഈ കാര്യങ്ങൾ ഒരു അഭിനന്ദനമായി എടുക്കണം. അവളുടെ അച്ഛന് വിരോധമില്ലെങ്കിൽ, മറ്റാരും അത് കാര്യമാക്കേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്." അനന്യ സ്വയം ചിരിക്കാൻ പഠിച്ചെന്നും ചങ്കി പറഞ്ഞു.