മൂവി വേൾഡ് മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് ഈ വിവരം വെളിപ്പെടുത്തിയത്. പിടിയിലാകുന്ന ലഹരി ഇടപാടുകാരിൽനിന്നാണ് സിനിമയിലെ ലഹരി ഉപയോഗക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിക്കുന്നത്. ഒരിക്കല്‍ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന് പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വാഹനത്തെയാണ്. അന്ന് വാഹനം പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമ പിന്നെ ഉണ്ടാകുമായിരുന്നില്ലെന്നും, അതൊക്കെ നഗ്നമായ സത്യങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.