താൻ അമ്മയാവാൻ ഒരുങ്ങുന്നുവെന്ന് നടി ഇല്യാന ഡിക്രൂസ് (Ileana Dcruz). ഒരു കുഞ്ഞുടുപ്പിന്റെ ചിത്രം ഇൻസ്റ്റഗ്രാം ചെയ്താണ് ഇല്യാന സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ഇന്ത്യൻ, പ്രോച്ചുഗീസ് വംശജയായ ഇല്യാന, ബോളിവുഡ്, തെലുങ്ക് സിനിമാ മേഖലകളിൽ സജീവമാണ്. മറ്റൊരു ചിത്രം 'മമ്മ' എന്ന പെൻഡന്റ് കഴുത്തിൽ ധരിച്ചതിന്റേതാണ്. ഒട്ടേറെപ്പേർ ഇല്യാനക്ക് ആശംസ അറിയിച്ചിട്ടുണ്ട്. എന്നാൽ...
ഇനിയും വിവാഹം ചെയ്യാത്ത ഇല്യാനയുടെ കുഞ്ഞിന്റെ പിതാവാരെന്നാണ് മറ്റു പലർക്കും അറിയേണ്ടത്. കുഞ്ഞ് പിറക്കാൻ പോകുന്നതിന് ഇല്യാനയുടെ അമ്മയും ആശംസ അറിയിച്ചവരുടെ കൂട്ടത്തിലുണ്ട്. എന്റെ പേരക്കുട്ടിയെ കാണാൻ കാത്തിരിക്കാൻ വയ്യ എന്നാണ് അമ്മ സമൈറയുടെ പ്രതികരണം. ഇല്യാനയുടെ ഒരു പ്രണയം വലിയ വാർത്തയായിട്ടുണ്ട് (തുടർന്ന് വായിക്കുക)