കൊമേഴ്സ്യൽ എയറോപ്ലെയിൻസ് (Aeroplanes) മാർക്കറ്റിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് പ്രധാനമായും രണ്ട് കമ്പനികളാണ്. ബോയിങും (Boeing) എയർബസുമാണ് (Airbus) ആ രണ്ട് കമ്പനികൾ. ഈ രണ്ട് കമ്പനികളും ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അത്തരത്തിൽ യാത്രക്കാർക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ അഞ്ച് വിമാനങ്ങളെ പരിചയപ്പെടാം. മൂന്ന് ബോയിങ് വിമാനങ്ങളും മൂന്ന് എയർബസ് വിമാനങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ചില എയർലൈൻസുകാരുടെ പ്രിയപ്പെട്ട വിമാനങ്ങളിൽ ഇവയുണ്ട്.
എയർബസ് A380-800- എയർബസ് A380-800 എന്ന വിമാനത്തിൽ സിംഗിൾ ക്ലാസ്സിൽ തന്നെ 853 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും. ടൂ ടയേർഡ് ക്ലാസ്സിൽ 644 യാത്രക്കാരെ വരെയും കൊണ്ടുപോവാനാവും. 2005 ഏപ്രിലിലാണ് ഈ വിമാനം ആദ്യമായി ആകാശത്തേക്ക് പറന്നത്. 254 യൂണിറ്റുകളുള്ള ഈ വമ്പൻ വിമാനം നിർമ്മിച്ചിട്ടുള്ളത് എയർബസാണ്. 2001ലാണ് ഈ വിമാനത്തിൻെറ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ആദ്യയാത്രയ്ക്ക് 2005 വരെ കാത്തിരിക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവേയ്സ്, സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്സ് എന്നിവയക്ക് കീഴിൽ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.
ബോയിങ് – 747-8-സിംഗിൾ ക്ലാസ് സിസ്റ്റത്തിൽ 700 യാത്രക്കാരെയാണ് ബോയിങ് – 747-8 വിമാനം ഉൾക്കൊള്ളുക. 2006ലാണ് ഈ വിമാനം ആദ്യമായി പറന്നത്. 2017ൽ എയർഫോഴ്സ് വണ്ണിന് വേണ്ടി സമാനമായ ഒരു വിമാനം കൂടി നിർമ്മിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻറിൻെറ ഔദ്യോഗിക യാത്രകളുടെ ചുമതല ഇവർക്കാണ്. 2024ൽ ഈ വിമാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006ൽ ലുഫ്താൻസ എയർലൈൻസാണ് ആദ്യമായി ഈ വിമാനം ഓർഡർ ചെയ്തത്. അവർക്ക് കീഴിലാണ് ആദ്യം പറന്നുയർന്നത്. 14816 കിലോമീറ്ററാണ് ഈ വിമാനത്തിൻെറ ഫ്ലൈയിങ് റേഞ്ച്.
ബോയിങ് – 747-400-മറ്റൊരു വലിയ വിമാനമായ ബോയിങ് – 747-400ൽ സിംഗിൾ സീറ്റിങ് സിസ്റ്റത്തിൽ 660 പേരെ ഉൾക്കൊള്ളാൻ സാധിക്കും. ബോയിങ് - 747 കുടംബത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണിത്. യാത്രക്കാർക്ക് വേണ്ടിയല്ല, പകരം കാർഗോയ്ക്ക് വേണ്ടിയാണ് നിലവിൽ ഈ വിമാനം കാര്യമായി ഉപയോഗിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ ഈ വിമാനത്തിൻെറ ട്രാവൽ റെയിഞ്ച് ഏകദേശം 13,446 കിലോമീറ്ററാണ്.