കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാധാരണ ഗതിയിൽ ഒട്ടേറെ അതിഥികൾ പങ്കെടുക്കാൻ സാധ്യതയുള്ള വിവാഹ ചടങ്ങുകൾ ലോകമെമ്പാടും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ലളിതമായ ചടങ്ങിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾ മാത്രം ഭാഗമാവുന്ന ചടങ്ങായി മാറിയിരിക്കുകയാണ് എവിടെയും. എന്നാൽ അതിഥികളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട്, നിയന്ത്രണങ്ങൾ കാറ്റിൽ പറത്താതെ ഒരു വിവാഹ ചടങ്ങിതാ (പ്രതീകാത്മക ചിത്രം)
മലയാളി ദമ്പതികളായ മുഹമ്മദ് ജസേം, അൽമാസ് അഹമ്മദ് എന്നിവരുടെ വിവാഹമാണ് അപൂർവതയുടെ പേരിൽ വാർത്തയായത്. ഇവരുടെ വിവാഹത്തിന് അതിഥികളെ ക്ഷണിച്ചിരുന്നു. അവർക്കെല്ലാം കാറുകളിൽ വന്ന്, വാഹനത്തിൽ നിന്നും പുറത്തിറങ്ങാതെ നവദമ്പതിമാരെ അനുഗ്രഹിച്ച് മടങ്ങാം. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ചടങ്ങു പൂർത്തിയായത് (പ്രതീകാത്മക ചിത്രം)
നിക്കാഹ് കഴിഞ്ഞ ശേഷം ദുബായിലെ വീടിനു പുറത്തൊരുക്കിയ പൂക്കൾ
കൊണ്ടുള്ള പന്തലിൽ വധൂ വരന്മാർ എത്തി. കല്യാണത്തിന് പങ്കെടുക്കാൻ കഴിയാത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാറിൽ ഇരുന്നുകൊണ്ട് ആശിർവദിച്ചും ചിത്രമെടുത്തും മടങ്ങാം. ഖലീജ് ടൈംസ് ആണ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തത് (പ്രതീകാത്മക ചിത്രം)
കുറച്ചു നേരം മാത്രമേ വാഹനം നിർത്താവൂ എന്ന് അതിഥികളോട് കാലേകൂട്ടി പറഞ്ഞിരുന്നു എന്ന് വരൻ. ഗതാഗത കുരുക്ക് ഉണ്ടാവാതിരിക്കാൻ പുറത്തിറങ്ങുകയോ, ഒട്ടേറെ സമയം നിർത്തിയിടാനോ പാടില്ലെന്നും നിർദ്ദേശിച്ചിരുന്നു. ദുബായിൽ ജനിച്ചു വളർന്ന ഇവരുടേത് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു (പ്രതീകാത്മക ചിത്രം)