പെയിന്റിൽ കുളിച്ചതല്ല; പച്ച നിറമുള്ള നായക്കുട്ടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
Internet wonder aloud after seeing a dog in green colour | പെയിന്റടിച്ചതോ ചായത്തിൽ മുങ്ങിയതോ അല്ല. നായക്കുട്ടിക്കെങ്ങനെ പച്ച നിറം വന്നുവെന്നത് ചർച്ചയാക്കി സോഷ്യൽ മീഡിയ
ഈ ചിത്രത്തിലെ നായക്കുട്ടിയെ കണ്ടില്ലേ? പച്ച നിറമുള്ള സുന്ദരൻ, അല്ലെ? പെയിന്റടിച്ചതോ ചായം പൂശിയതോ ഒന്നുമല്ല കേട്ടോ
2/ 5
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ നായക്കുട്ടിയാണിത്. ട്വിറ്ററിലാണ് ഇവൻ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നെ ലൈക്കുകളുടെ പ്രളയം (പ്രതീകാത്മക ചിത്രം)
3/ 5
കക്ഷി എങ്ങനെ പച്ച നിറമൊപ്പിച്ചു എന്നതാണ് എല്ലാവർക്കും അറിയേണ്ടത്. സംഗതി വളരെ സിമ്പിൾ ആണ്. എന്നാൽ ആരും അതങ്ങനെയാവും എന്ന് പ്രതീക്ഷിക്കുകയുമില്ല. എന്താണെന്നല്ലേ? (പ്രതീകാത്മക ചിത്രം)
4/ 5
ആളൊന്നു പുല്ലിൽ കിടന്ന് ഉരുണ്ടാണ് ഈ ലുക്കിലായത്. അരിഞ്ഞിട്ട പുല്ല് കണ്ടതും കൗതുകം ലേശം കൂടുതലായ നായക്കുട്ടി അതിന്റെ മേൽ കിടന്നുരുണ്ടു. എഴുന്നേറ്റപ്പോൾ നിറം പച്ച (പ്രതീകാത്മക ചിത്രം)
5/ 5
ശരിക്കും വെള്ള നിറമാണ് ഇവന്. എന്തായാലും ഈ കുസൃതി കുട്ടിയെ സോഷ്യൽ മീഡിയക്ക് പെരുത്തിഷ്ടമായി. ആദ്യം റെഡിറ്റിൽ ആണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത് (പ്രതീകാത്മക ചിത്രം)