മോഷണങ്ങളും കുറ്റകൃത്യങ്ങളും ഇടക്കിടെ അരങ്ങേറുന്ന ഒരു സംസ്ഥാനമാണ് ബിഹാര്‍. ചില്ലറ മോഷണങ്ങളൊന്നുമല്ല ബിഹാറിൽ നിന്ന് വാർത്തകളിൽ നിറയുന്നത്. 60 അടി നീളമുള്ള പാലം ഉൾപ്പെടെ ഞെട്ടിപ്പിക്കുന്ന മോഷണങ്ങളാണ് സംസ്ഥാനത്ത് നിന്ന് പനുറത്തുവന്നത്. ഇപ്പോൾ അവസാനം നടന്നിരിക്കുന്ന മോഷണമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. രണ്ടു കിലോമീറ്റർ നീളമുള്ള റെയിൽവേ പാലമാണ് കടത്തിക്കൊണ്ടു പോയത്.
കഴിഞ്ഞവർഷം ഏപ്രിലിലാണ് ബിഹാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്പുപാലം മോഷ്ടാക്കള്‍ പാട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയത്. റോത്താസ് ജില്ലയിലാണ് സംഭവം നടന്നത് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പാലം മുറിച്ചുമാറ്റി കടത്തുകയായിരുന്നു.
ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എഞ്ചിനാണ് മോഷണം പോയത്. മോഷ്ടിച്ച ഭാഗങ്ങൾ മുസഫർ പൂരിനടുത്തുള്ള പ്രഭാത് നഗറിൽ നിന്ന് കണ്ടെത്തിയിരുന്നു. 13 ചാക്കുകളിലായി എൻജിൻ ഭാഗങ്ങൾ, വിന്റേജ് ട്രെയിൻ എഞ്ചിനുകളിൽ നിന്നുള്ള ചക്രങ്ങൾ, കനത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച റെയിൽറോഡ് ഭാഗങ്ങളും കണ്ടെടുത്തിരുന്നു.