നടി മഡോണയുടെ വിവാഹം കഴിഞ്ഞോ? ചിത്രങ്ങൾ വൈറലായതോടെ ചോദ്യങ്ങളുമായി ആരാധകർ
ക്രിസ്ത്യൻ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു
|
1/ 5
പ്രമം എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. ഒരു ഗായിക കൂടിയായ മഡോണ മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളുമായി സജീവമാണ്.
2/ 5
എന്നാൽ താരം തന്നെ പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധർ. ക്രിസ്ത്യൻ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന മഡോണ സെബാസ്റ്റ്യന്റെ ചിത്രം കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നതാണ് ആകരാധകരുടെ സംശയം.
3/ 5
ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ താരം തന്നെ കൂടുതൽ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞിരിക്കുകയാണ്.
4/ 5
ചിത്രങ്ങളൊന്നും തന്റെ വിവാഹത്തിന് എടുത്തതല്ലെന്നും മാജിക് മോഷൻ മീഡിയയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് നടത്തിയതാണെന്നും താരം ഇൻസ്റ്റയിൽ പറഞ്ഞു