2022 നവംബർ ആറാം തിയതി നടി ആലിയ ഭട്ട് (Alia Bhatt) തന്റെയും രൺബീർ കപൂറിന്റെയും (Ranbir Kapoor) കടിഞ്ഞൂൽ കണ്മണിക്ക് ജന്മം നൽകിയിരുന്നു. റാഹാ കപൂർ എന്നാണ് ഏക മകൾക്ക് ഇവർ പേരിട്ടത്. ഗർഭകാലത്തും സിനിമയിൽ സജീവമായിരുന്ന ആലിയ ഭട്ട്, തന്റെ ഷൂട്ടിംഗ് തിരക്കുകൾ തീർത്ത ശേഷം മാത്രമേ പ്രസവാവധിയിൽ പ്രവേശിച്ചുള്ളൂ. വിദേശഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ ആലിയക്ക് തീർക്കാനുണ്ടായിരുന്നു
റാഹയുടെ മുഖം പകർത്തരുത് എന്ന് പാപ്പരാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ മുഖം ഇതുവരെയും താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലായ ആരാധകർ ഇപ്പോൾ കേൾക്കുന്ന മറ്റൊരു ചോദ്യമുണ്ട്, ആലിയ രണ്ടാമതും ഗർഭിണിയാണോ എന്നാണത് (തുടർന്ന് വായിക്കുക)