തെലുങ്ക് സിനിമയിൽ ആമുഖം ആവശ്യമില്ലാത്ത നടിയാണ് ജയസുധ (Jayasudha). മലയാളത്തിൽ ഒരു സിനിമയുടെ പേര് പറഞ്ഞാൽ ഈ താരത്തെ മലയാളി എക്കാലവും ഓർക്കും. 'ഇഷ്ടം' സിനിമയിൽ പ്രണയം പ്രായത്തെ തോൽപ്പിക്കുന്ന കഥാപാത്രമായി, നടൻ നെടുമുടി വേണുവിന്റെ ജോഡിയായി, അധ്യാപികയുടെ വേഷത്തിലെത്തിയ നടിയാണ് ജയസുധ. ചഞ്ചല ദ്രുതപദ താളം... എന്ന ഗാനം മാത്രം മതി ജയസുധയെ ഓർക്കാൻ