കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഷാരൂഖ് ഖാനും (Shah Rukh Khan) അജയ് ദേവ്ഗണുമായി (Ajay Devgn) ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2012ൽ ജബ് തക് ഹേ ജാനും സൺ ഓഫ് സർദാറും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയതോടെയാണ് ബന്ധത്തിൽ വിള്ളലുണ്ടായതെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, അടുത്തിടെ ഒരു പരസ്യ ചിത്രീകരണത്തിനായി അഭിനേതാക്കൾ ഒന്നിച്ചു
ഇപ്പോൾ അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തോന്നുമെങ്കിലും, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അജയ് തന്റെയും ഷാരൂക്കിന്റെയും ബന്ധത്തെ കുറിച്ചുള്ള വാർത്തകളെക്കുറിച്ച് തുറന്നുപറഞ്ഞു. ഇന്ത്യാ ടുഡേയോട് സംസാരിക്കവെ, ഷാരൂഖുമായി മാത്രമല്ല, 90കളിലെ മറ്റ് താരങ്ങളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അജയ് സംസാരിച്ചു (തുടർന്ന് വായിക്കുക)
'തൊണ്ണൂറുകളിലെ തലമുറയിൽ പെട്ടവരോ, ഒന്നോ രണ്ടോ വർഷത്തിന്റെ ഇടവേളയിൽ കരിയർ തുടങ്ങിയതോ ആയ ഞങ്ങൾ ആറ്-ഏഴ് പേരും തമ്മിൽ വലിയ ബന്ധം പങ്കിടുന്നു. ഞങ്ങൾ എല്ലാവരും പരസ്പരം പിന്തുണയ്ക്കുന്നു. ഞാനോ ഷാരൂഖ് ഖാനോ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നതിനെക്കുറിച്ച് മാധ്യമങ്ങൾ എഴുതിയാൽ, അവ അവിടെയില്ല എന്ന് പറയേണ്ടിവരും...
'ഞങ്ങൾ ഫോണിൽ സംസാരിക്കുന്നു, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഒരാൾക്ക് പ്രശ്നമുണ്ടാകുമ്പോഴെല്ലാം മറ്റൊരാൾ ഒപ്പം നിൽക്കുന്നു. ഞങ്ങൾ പരസ്പരം വിശ്വസിക്കുന്നു, 'ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്' എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനർത്ഥം അവർ അവിടെ ഉണ്ടായിരിക്കും എന്നാണ്. അതിനാൽ ഞങ്ങൾക്ക് ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല,' അദ്ദേഹം പറഞ്ഞു
മാധ്യമങ്ങൾ മാത്രമല്ല, താരങ്ങൾക്ക് യാതൊരുവിധ നിയന്ത്രണമില്ലാത്ത ചില ആരാധകരും കലഹങ്ങളുടെ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആരാധകർ പരസ്പരം പോരടിക്കാൻ തുടങ്ങുമ്പോൾ, രണ്ട് അഭിനേതാക്കൾ വഴക്കിടുകയാണെന്ന് ആളുകൾ കരുതുന്നു. എന്നിട്ട് അവയെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഒരുമിച്ച് സംസാരിക്കുന്നു. പക്ഷേ, എല്ലാ ആരാധകരോടും ഞങ്ങൾ എല്ലാവരും ഒന്നാണെന്നും അതിനാൽ, അടുത്ത തവണ അവർ നമുക്കുവേണ്ടി വഴക്കിടുമ്പോൾ, ദയവായി പോരാടരുതെന്നും ഞാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു