നിവേദ്യം സിനിമയിലൂടെ മലയാള സിനിമയിൽ അഭിനയം കുറിച്ച നടിയാണ് ഭാമ (actor Bhamaa). ശാലീന സുന്ദരികൾ അരങ്ങുവാണിരുന്ന മലയാള സിനിമയുടെ കാലത്താണ് ഭാമയും അഭിനയരംഗത്തെത്തുന്നത്. പിന്നീട് മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, അന്യഭാഷകളിലും ഭാമ വേഷമിട്ടു. 2020ലാണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്
വിവാഹശേഷം ഭാമ അഭിനയത്തിൽ നിന്നും വിട്ടു നിന്നു. ഇവർക്ക് ഗൗരി എന്ന മകൾ പിറന്ന ശേഷം ഭാമ കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധനൽകി കുടുംബിനിയായി മാറിയിരുന്നു. അടുത്തിടെ താരം ബിസിനെസ്സ് മേഖലയിലേക്ക് ചുവടുവയ്ക്കുകയുണ്ടായി. അതേസമയം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ നിന്നും ഭാമ അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്തിരിക്കുന്നു (തുടർന്ന് വായിക്കുക)
കുറച്ചു നാളുകൾക്കു മുൻപേ മകളുടെ ആദ്യ പിറന്നാളിന്റെ ഫോട്ടോകൾ ഉൾപ്പെടെ അരുണിന്റെ സാന്നിധ്യമുള്ള ചിത്രങ്ങൾ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരു ചിത്രം ബാക്കി വച്ചിരുന്നു. അതും എടുത്തുമാറ്റിയ നിലയിലാണ് ഇപ്പോൾ. ഇത്രയുമായതും ചില മലയാളം സോഷ്യൽ മീഡിയ പേജുകൾ ഭാമയുടെ കുടുംബജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു