ഇതോടെയാണ് വിജയ് ദേവരകൊണ്ടയുമായി രശ്മിക പിരിഞ്ഞെന്ന വാർത്തകളും പുറത്തു വരുന്നത്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് രശ്മികയും വിജയും പ്രണയത്തിലാണെന്ന് പ്രചരിച്ചിരുന്നത്. എന്നാൽ ഇരുവരും ഇത്തരം വാർത്തകൾ നിഷേധിച്ചിരുന്നു.