'വാരിസ്' സിനിമയിൽ വിജയ്യുടെ അമ്മയും ശരത്കുമാറിന്റെ ഭാര്യയുമായി സ്ക്രീനിൽ നിറഞ്ഞ നടി ജയസുധ (Jayasudha) 64-ാം വയസ്സിൽ മൂന്നാമതും വിവാഹിതയായി എന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായിയാണ് ഭർത്താവ് എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജയസുധ ഇതുവരെയും വാർത്തയോട് പ്രതികരിച്ചില്ലെങ്കിലും, കഴിഞ്ഞ മാസം മുതൽ ഊഹാപോഹങ്ങൾ പുറത്തുവന്നിരുന്നു. ജയസുധയെ ചേർത്ത് നിർത്തി മുത്തം നൽകുന്ന ചിത്രമാണ് പുറത്തുവന്നത്