ഇരുപത് വർഷങ്ങൾക്കു മുമ്പ് 2002 ലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ലക്കും ആദ്യമായി ഡേറ്റ് ചെയ്യുന്നത്. അതേവർഷം തന്നെ വിവാഹ നിശ്ചയവും കഴിഞ്ഞു. 2003 സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം നാടകീയമായി തലേ ദിവസം മാറ്റിവക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം വിവാഹം റദ്ദാക്കിയെന്നും വേർപിരിയുകയാണെന്നും ഇരുവരും പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. (Image: Instagram)