തെലുങ്ക് താരം ജൂനിയർ എൻടിആർ (Jr. NTR) കരിയറിന്റെ ഏറ്റവും മികച്ച ഫോമിൽ നിലകൊള്ളുകയാണ്. എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) RRR-ലൂടെ അദ്ദേഹത്തിന്റെ പാൻ-ഇന്ത്യ അപ്പീൽ പുതിയ ഉയരങ്ങളിലെത്തി. ഇപ്പോൾ ടോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം ആവശ്യപ്പെടുന്ന നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. 10 ജനപ്രിയ ടോളിവുഡ് താരങ്ങളിൽ അടുത്തിടെ നടത്തിയ സർവേയിൽ ജൂനിയർ എൻ.ടി.ആർ. ഒന്നാം സ്ഥാനത്തെത്തി
കൂടാതെ, ബൈക്കുകളുടെയും കാറുകളുടെയും അമ്പരപ്പിക്കുന്ന ശേഖരം സ്വന്തമാക്കി എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഇപ്പോൾ, റിയൽ എസ്റ്റേറ്റിലും താരം ധാരാളം നിക്ഷേപം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ജൂനിയർ എൻടിആർ കഴിഞ്ഞ വർഷം സ്ഥലം വാങ്ങിയതിന് ശേഷം ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള വലിയ ഫാം ഹൗസിൽ വൻ നിക്ഷേപം നടത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)