നടി കങ്കണ റണൗത്ത് ജയലളിതയായി വേഷപ്പകർച്ച നടത്തി റിലീസ് ചെയ്ത ചിത്രമാണ് 'തലൈവി'. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും മുൻ നടിയുമായ ജെ.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ അഭിനയത്തിന് കങ്കണ 20 കിലോഗ്രാം ഭാരം വർദ്ധിപ്പിക്കുകയും നിരവധി തവണ വലിയ ശാരീരിക പരിവർത്തനത്തിന് വിധേയമാകുകയും ചെയ്തിരുന്നു
'തലൈവി ',ജയലളിതയുടെ ജീവിതത്തിന്റെ വിവിധ വശങ്ങൾ പകർത്തിയ ചിത്രമാണ്. ചെറിയ പ്രായത്തിൽ ഒരു നടിയെന്ന നിലയിൽ തമിഴ് സിനിമയുടെ മുഖമുദ്രയായി, പിന്നീട് അതുപോലെ തന്നെ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ വിപ്ലവ നേതാവിലേക്കുള്ള ജയലളിതയുടെ ഉയർച്ചയും ശ്രദ്ധേയമായിരുന്നു. പക്ഷെ തലൈവിയായി മാറിയ കങ്കണയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ് (തുടർന്ന് വായിക്കുക)
ഇൻസ്റ്റഗ്രാം പോസ്റ്റിൽ കങ്കണ പറഞ്ഞതിങ്ങനെ: 'ആറ് മാസത്തിനുള്ളിൽ 20 കിലോഗ്രാം കൂട്ടുകയും ആറ് മാസത്തിനുള്ളിൽ അതെല്ലാം നഷ്ടപ്പെടുകയും ചെയ്തു, എന്റെ മുപ്പതുകളിൽ എന്റെ ശരീരത്തിൽ പലതും കുഴഞ്ഞുമറിഞ്ഞു. എനിക്ക് സ്ഥിരമായ സ്ട്രെച്ച് മാർക്കുകളും ഉണ്ട്, കല എപ്പോഴും ഒരു വിലയോടുകൂടിയാണ് കടന്നെത്തുക. പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും,' കങ്കണ എഴുതി