രാജ്യത്തെവിടെ കേട്ടാലും അറിയപ്പെടുന്ന പേരുള്ള സൂപ്പർ നടിയായ മകളുടെ അമ്മ ഓരോ ദിവസവും പാടത്ത് പണിയെടുക്കുന്നത് എട്ടു മണിക്കൂർ എന്ന് കേട്ടാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാവൂ. തന്റെ അമ്മ ജീവിതത്തെ അത്രയേറെ ലാളിത്യത്തോടെ സമീപിക്കുന്ന വ്യക്തിയെന്ന് മകൾ ചിത്രം സഹിതം അവതരിപ്പിച്ചാൽ വിശ്വസിക്കാതിരിക്കാൻ എന്തായാലും പറ്റില്ല
ആ മകളുടെ പേര് കങ്കണ റണൗത്ത് എന്നും അമ്മയുടെ പേര് ആശ റണൗത്ത് എന്നുമാണ്. കാൽ നൂറ്റാണ്ടുകാലം അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കങ്കണയുടെ മാതാവ് ആശ. അമ്മ പാടത്ത് പണിയെടുക്കുന്നത് കേവലം ആനന്ദത്തിനു വേണ്ടിയല്ല, ഏഴു മുതൽ എട്ടു മണിക്കൂർ വരെയാണ് കങ്കണയുടെ അമ്മ ആശ ഒരു ദിവസം ഇങ്ങനെ ചിലവിടുന്നതത്രെ (തുടർന്ന് വായിക്കുക)