സോഷ്യൽ മീഡിയയിൽ കരീന കപൂർ ഖാനെ (Kareena Kapoor Khan) പിന്തുടരുന്ന ആർക്കും അറിയാം, നടി ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം ഇപ്പോൾ അടിച്ചുപൊളിച്ച് സമയം ചെലവഴിക്കുകയാണെന്ന്. ഇൻസ്റ്റഗ്രാമിൽ അവരുടെ അവധിക്കാല പോസ്റ്റുകൾ നിറഞ്ഞ് കഴിഞ്ഞു. മാത്രമല്ല തന്റെ ആരാധകരെയും ഫോളവേഴ്സിനെയും ഇൻസ്റ്റഗ്രാം സ്റ്റോറികൾ കൊണ്ട് താരം നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്
സുഹൃത്തുക്കളും ബെബോ എന്ന് വിളിക്കുന്ന കരീനയ്ക്കൊപ്പമുള്ള മനോഹരമായ ഫോട്ടോകൾ പോസ്റ്റുചെയ്യുന്നതിൽ ഒട്ടും പിന്നിലല്ല. എന്നിരുന്നാലും, ചില ഫോട്ടോകൾ നടി മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹത്തിലേക്ക് എത്തിച്ചിരിക്കുന്നു. കരീന വീണ്ടും അമ്മയാകാൻ പോകുകയാണെന്ന് ചില നെറ്റിസൺമാർ പരക്കെ പ്രചരിപ്പിച്ചു കഴിഞ്ഞു. ഒടുവിൽ തന്റെ ഭർത്താവിന്റെ ആ സ്വഭാവത്തെക്കുറിച്ച് കരീന തന്നെ ഒരു വിശദീകരണ പോസ്റ്റും സ്റ്റോറിയിൽ ഇട്ടു (തുടർന്ന് വായിക്കുക)