സിനിമാ നടനായാൽ നടുറോഡിലും കാർ പാർക്ക് ചെയ്യാമോ എന്ന് ചോദിച്ചാൽ, അല്ല എന്നുതന്നെയാണ് ഉത്തരം. നിയമത്തിന്റെ കണ്ണിൽ എല്ലാവരും ഒരുപോലെയാണ് എന്ന കാഴ്ചപ്പാട് പോലീസും നടപ്പാക്കി. നല്ലൊരു തുക ഫൈൻ ആയി കയ്യിൽ അടിച്ചു കൊടുത്തു. നടൻ കാർത്തിക് ആര്യനാണ് കാർ നിയമം ലംഘിച്ച് പാർക്ക് ചെയ്ത് പിഴ ഏറ്റുവാങ്ങിയത്
2/ 6
മുംബൈ സിദ്ധിവിനായക ക്ഷേത്ര ദർശനത്തിനായി തന്റെ കുടുംബത്തിനൊപ്പം എത്തിയതാണ് നടൻ കാർത്തിക് ആര്യൻ. ഇതിനു ശേഷം ആഡംബര കാർ റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പമാണ് കാർത്തിക് എത്തിച്ചേർന്നത് (തുടർന്ന് വായിക്കുക)
3/ 6
വെള്ളിയാഴ്ച തന്റെ ചിത്രം ഷെഹ്സാദയുടെ റിലീസിന് മുമ്പ് കാർത്തിക് ആര്യൻ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. സംഭവം മുംബൈ പോലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
4/ 6
ഫോട്ടോ പോസ്റ്റ് ചെയ്ത്, ഷെഹ്സാദമാർക്ക് ട്രാഫിക് നിയമം ലംഘിക്കാമെന്നു കരുതരുത് എന്ന് അടിക്കുറിപ്പും നൽകി. ട്രാഫിക് പോലീസ് നമ്പർ പ്ളേറ്റ് മറച്ചെങ്കിലും, അതിന് വ്യക്തതയുണ്ട്. നടനായാലും മറ്റാരായാലും പോലീസ് തങ്ങളുടെ ജോലി ചെയ്തിരിക്കും എന്ന് പോലീസ് കൂട്ടിച്ചേർത്തു
5/ 6
ചലാൻ തുക എത്രയെന്ന് പോലീസ് പറഞ്ഞിട്ടില്ല. പോസ്റ്റിനു ഒരുപാട് പേര് ലൈക്കും നൽകി കമന്റ് ചെയ്തു. നമ്പർ പ്ളേറ്റ് മറച്ചാലും അതാരെന്ന് തങ്ങൾക്കു മനസിലായി എന്നും ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു
6/ 6
രോഹിത് ധവാൻ സംവിധാനം ചെയ്ത ഷെഹ്സാദയിൽ കൃതി സനോൻ, പരേഷ് റാവൽ, മനീഷ കൊയ്രാള, റോണിത് റോയ് എന്നിവരും അഭിനയിക്കുന്നു. അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണിത്. ബോക്സ് ഓഫീസിൽ ചിത്രം ആദ്യ ദിനം 6 കോടി നേടി