18 വർഷത്തെ ദാമ്പത്യത്തിന് ശേഷം തെന്നിന്ത്യൻ താരം ധനുഷും (Dhanush) ഭാര്യ ഐശ്വര്യ രജനികാന്തും (Aishwaryaa Rajinikanth) വേർപിരിയാൻ തീരുമാനിച്ച വാർത്ത പുറത്തുവന്നു കഴിഞ്ഞു. ജനുവരി 17 തിങ്കളാഴ്ച രാത്രി സംയുക്ത പ്രസ്താവനയിലൂടെയാണ് അവർ വേർപിരിയൽ പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ധനുഷിന്റെ പിതാവും തമിഴ് ചലച്ചിത്ര സംവിധായകനുമായ കസ്തൂരി രാജ വേർപിരിയലിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിക്കഴിഞ്ഞു
മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004 ൽ വിവാഹിതരായി. ഇവർ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ്. യഥാക്രമം 2006-ലും 2010-ലും ജനിച്ച യത്രയും ലിംഗയും ആണ് ഇവരുടെ മക്കൾ. 38 കാരനായ ധനുഷും 40 കാരിയായ ഐശ്വര്യയും ഒരു കുറിപ്പ് പങ്കിട്ടു അതത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവരുടെ വേർപിരിയൽ പ്രഖ്യാപിക്കുകയായിരുന്നു (തുടർന്ന് വായിക്കുക)
'സുഹൃത്ത്, പങ്കാളി, മാതാപിതാക്കള്‍, അഭ്യുദയകാംക്ഷി എന്നിങ്ങനെയുള്ള 18 വര്‍ഷം.. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കി മുന്നോട്ട് പോവുന്ന ഒരുമിച്ചുള്ള യാത്രയായിരുന്നു ഇത്.. ഇപ്പോള്‍ ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ മനസിലാക്കുന്നതിനും ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു...'