മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാലീന സുന്ദരിമാരിൽ ഒരാളാണ് നടി കാവ്യാ മാധവൻ (Kavya Madhavan). ബാലതാരമായി അഭിനയ ജീവിതം തുടങ്ങി കൗമാര പ്രായത്തിൽ നായികാവേഷം കൈകാര്യം ചെയ്ത കാവ്യാ മാധവൻ ഒട്ടേറെ സിനിമകളെ സൂപ്പർഹിറ്റ് വിജയത്തിലെത്തിച്ചിട്ടുണ്ട്. നീളൻ മുടിയും ഭംഗിയുള്ള പുഞ്ചിരിയുമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞ കാവ്യക്ക് ആരാധകരുടെ എണ്ണം വളരെ വലുതാണ്