കുറച്ചു കാലമായി കീർത്തി സുരേഷിനെ (Keerthy Suresh) വിവാഹം കഴിപ്പിക്കാനുള്ള വ്യഗ്രതയിലാണ് സോഷ്യൽ മീഡിയ. ഒരുപക്ഷേ മേനകയും സുരേഷ് കുമാറും പോലും മകളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിലേറെ ഉൽകണ്ഠ ഉണ്ടെന്നു തോന്നും ഇതിൽ പല റിപ്പോർട്ടുകളും പ്രവചനങ്ങളും കണ്ടാൽ. ഏറ്റവും ഒടുവിലായി 'വരനെ' കൂടി കണ്ടുപിടിച്ചിരുന്നു. മഞ്ഞ ഷർട്ടിട്ട് കീർത്തിക്കൊപ്പം നിൽക്കുന്ന യുവാവാണ് ഇക്കുറി വാർത്തകളിൽ ഇടം നേടിയത്
ഫർഹാൻ ബിൻ ലിയാഖത് എന്ന ദുബായ് ബിസിനസ് മാനാണ് കീർത്തിയുടെ ഒപ്പമുള്ള ചിത്രത്തിൽ ഇടം നേടിയത്. ഇവർ വളരെ വർഷങ്ങളായി ഡേറ്റിംഗ് ആണെന്നും, പ്രണയം കൊടുമ്പിരി കൊള്ളുന്നുവെന്നും, ഉടൻ വിവാഹം ഉണ്ടാകുമെന്നും റിപോർട്ടുകൾ പരന്നു. തനിക്ക് ഫർഹാൻ ആരെന്നുള്ള ചോദ്യത്തിന് കീർത്തി മറുപടിയുമായി നേരിട്ട് രംഗത്തെത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)