ഓസ്കാർ (Oscar 2022)വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ (Chris Rock slapgate controversy)നടൻ വിൽ സ്മിത്ത് (Will Smith)തല്ലിയ സംഭവത്തെ അനുകൂലിച്ച് തെന്നിന്ത്യൻ നടി ഖുഷ്ബു. വിൽ സ്മിത്ത് ചെയ്തത് ശരിയായ കാര്യമാണെന്നും തന്റെ ഭർത്താവായിരുന്നെങ്കിലും ഇത് തന്നെ ചെയ്തേനെയെന്നും ഖുഷ്ബു ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഓസ്കാർ വേദിയിൽ വിൽ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജാഡ പിങ്കെറ്റ് സ്മിത്തിന്റെ അസുഖത്തെ കുറിച്ച് തമശ രൂപേണ പരിഹസിച്ചതിനെ തുടർന്നാണ് ക്രിസ് റോക്കിനെ വിൽ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്. വട്ടത്തിൽ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഈ അവസ്ഥയെ തുടർന്ന് തലയിലെ മുടിയെല്ലാം കളഞ്ഞാണ് ജാഡ പിങ്കെറ്റ് പൊതുവേദികളില് പ്രത്യക്ഷപ്പെടാറ്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിൽ സ്മിത്ത് ചെയ്തത് ശരിയായ കാര്യമാണെന്ന് ഖുഷ്ബു പറഞ്ഞത്. എല്ലാ തരം അക്രമങ്ങൾക്കും താൻ എതിരാണെന്ന് പറഞ്ഞായിരുന്നു ഖുഷ്ബു സ്മിത്തിനെ പിന്തുണച്ചത്. ഒരാളുടെ രോഗാവസ്ഥയെ തമാശയുടെ പേരിൽ പരിഹസിക്കുന്നത് അപക്വമാണ്. അടച്ചിട്ട മുറിയിൽ ഇത്തരം കാര്യങ്ങൾ പറയുന്നതു പോലെയല്ല ലോകം മുഴുവൻ കാണുന്ന വേദിയിലിരുന്ന് പറയുന്നത്. രോഗാവസ്ഥയെ തമാശയെന്ന പേരിൽ പരിഹസിക്കാൻ നിങ്ങൾക്ക് അവകാശമില്ല. (Image: Instagram)
ഭർത്താവെന്ന നിലയിൽ കുടുംബാംഗമെന്ന നിലയിലും കുടുംബത്തെ സംരക്ഷിക്കുന്ന വ്യക്തിയുടെ പെരുമാറ്റമായിരുന്നു വിൽ സ്മിത്തിന്റേത്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ താൻ സന്തോഷവതിയാണ്. തന്റെ ഭർത്താവായിരുന്നെങ്കിലും ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു. തന്നെ കുറിച്ചോ മക്കളെ കുറിച്ചോ പൊതുവേദിയിൽ ഒരാൾ ഇത്തരം അഭിപ്രായങ്ങൾ നടത്തിയാൽ അദ്ദേഹവും ഇതു തന്നെ ചെയ്തേനെയെന്നും ഖുഷ്ബു പറഞ്ഞു.