ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ നായികനടിയായിരുന്നു ഖുഷ്ബു. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഖുഷ്ബു, അഭിനയസാധ്യതകളുള്ള വളരെയേറെ വേഷങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമാ അഭിനയത്തിൽ അത്ര സജീവമല്ലാത്ത ഖുഷ്ബു രാഷ്ട്രീയത്തിൽ മിന്നിത്തിളങ്ങുകയാണ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുഷ്ബുവിന്റെ മകൾ അവന്തികയാണ് ഇന്ന് സോഷ്യൽ മീഡിയ കീഴടക്കിയവരിൽ ഒരാൾ.
അമിതവണ്ണത്തിന്റെ പേരിൽ ഖുഷ്ബു നേരിട്ട വിമർശർനങ്ങളും പരിഹാസങ്ങളും കുറച്ചുകാലം മുമ്പ് വരെ അവന്തികയും നേരിട്ടിരുന്നു. എന്നാൽ നിരന്തരവ്യായാമത്തിലൂടെ അമിതവണ്ണവും ശരീരഭാരവും കുറച്ച് അവന്തിക ശരിക്കും ക്യൂട്ടായിരിക്കുന്നു. അവന്തികയുടെ മേക്കോവർ ഇഷ്ടപ്പെട്ടതായാണ് അവരുടെ ചിത്രങ്ങൾക്ക് കീഴിൽ ആരാധകർ കമന്റ് ചെയ്യുന്നത്