ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും (KL Rahul )ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടിയും ( Athiya Shetty) തമ്മിലുള്ള വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
2/ 7
ഏറെ നാളായി പ്രണയത്തിലായ താരങ്ങളുടെ വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതം മൂളി കഴിഞ്ഞു. ഈ വർഷം അവസാനമായിരിക്കും വിവാഹം. കെഎൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടേയും നാടായ മാംഗ്ലൂരിൽ വെച്ച് ദക്ഷിണേന്ത്യൻ രീതിയിലായിരിക്കും വിവാഹം.
3/ 7
വിവാഹത്തിന് മുന്നോടിയായി രാഹുലും ആതിയയും മുംബൈ ബാന്ദ്രയിൽ ഒരു ആഢംബര ഫ്ലാറ്റ് വാങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. കടലിന് അഭിമുഖമായി 4 മുറികളുള്ള ഫ്ലാറ്റിലായിരിക്കും വിവാഹ ശേഷം ഇരുവരും താമസിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ.
4/ 7
പത്ത് ലക്ഷം രൂപയാണത്രേ ഫ്ലാറ്റിന്റെ മാസവാടക. എന്നാൽ പുതിയ വാർത്തകൾ അനുസരിച്ച് താരങ്ങൾ വിവാഹ ശേഷം ഒന്നിച്ച് താമസക്കിനായി മറ്റൊരു വസതിയാണ് കണ്ടെത്തിയിരിക്കുന്നത്.
5/ 7
മുംബൈ പാലി ഹില്ലിലാണ് പുതിയ വസതി കണ്ടെത്തിയിരിക്കുന്നത്. ഒരു മുഴുവൻ ഫ്ലോർ തന്നെ വാങ്ങാനാണ് രാഹുലിന്റേയും ആതിയയുടേയും തീരുമാനം. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും താമസിക്കുന്ന ആഢംബര മേഖലയാണിത്.
6/ 7
വാർത്തകൾ അനുസരിച്ച് റൺബീർ കപൂറും ആലിയ ഭട്ടുമാകും രാഹുലിന്റേയും ആതിയയുടേയും അയൽവാസികൾ. വിവാഹശേഷം റൺബീറും ആലിയയും താമസിക്കുന്ന വീടിന്റെ രണ്ട് കെട്ടിടത്തിന് അപ്പുറമാണ് കെഎൽ രാഹുൽ കണ്ടുവെച്ചിരിക്കുന്ന വീട്.
7/ 7
മൂന്ന് വർഷമായി ആതിയയും രാഹുലും പ്രണയത്തിലാണ്. കഴിഞ്ഞ വർഷമാണ് ഇരുവരും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്.