തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ചിരഞ്ജീവി (Chiranjeevi). തന്റെ മികച്ച അഭിനയ പാടവത്തിലൂടെ സൂപ്പർ സ്റ്റാർ പദവി നേടിയ താരമാണ് അദ്ദേഹം. 66 കാരനായ നടൻ കഥാപാത്ര വൈവിധ്യത്തിനും സ്ക്രീൻ സാന്നിധ്യത്തിനും പേരെടുത്തിട്ടുണ്ട്. രുദ്രവീണ, മഗധീര, ടാഗോർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നൽകി ചിരഞ്ജീവി വലിയൊരു ആരാധകവൃന്ദത്തെ വളർത്തിയെടുത്തിട്ടുണ്ട്
ജീവിതത്തിൽ വിജയിച്ച ഓരോ പുരുഷനും പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയപ്പെടുന്നു എങ്കിൽ ചിരഞ്ജീവിയുടെ ജീവിതത്തിൽ ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യ സുരേഖയാണ്. ചിരഞ്ജീവിയുടെ ഭാര്യ എന്നോ രാം ചരണിന്റെ അമ്മയെന്നോ അറിയപ്പെടുന്നതിനു മുൻപ് തന്നെ സുരേഖയ്ക്കു സിനിമ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു എന്ന് അധികം പേർക്കും അറിയില്ല (തുടർന്ന് വായിക്കുക)