ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഇന്ന് ജന്മദിനം. തൊണ്ണൂറുകൾ മുതൽ യുവാക്കളുടെ പ്രിയ താരമായി മാറിയ സൽമാൻ ഇന്നും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. ബിഗ് ബോസിന്റെ അവതാരകൻ എന്ന നിലയിലും വളരെയധികം പ്രശസ്തി നേടി. ജന്മദിനത്തിൽ സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ആറു വസ്തുക്കളെ കുറിച്ച് അറിയാം
പനവേലിലെ ഫാം ഹൗസ്- പനവേലിലെ ഫാം ഹൗസിൽ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കാൻ സൽമാൻ ഇഷ്ടപ്പെടുന്നു. 150 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ആഡംബര വസ്തുവിൽ ഒരു ജിം, ഒരു നീന്തൽക്കുളം, അഞ്ച് കുതിരകൾ, തൊഴുത്തുകൾ എന്നിവയും മനോഹരമായ പച്ചപ്പുമുണ്ട്. ഏകദേശം 80 കോടി രൂപയാണ് ഈ ഫാം ഹൗസിന്റെ വില.
ആഡംബര കാറുകൾ- 82 ലക്ഷം രൂപയുടെ മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, 13 കോടി രൂപയുടെ ഔഡി എ8 എൽ, 1.15 കോടിയുടെ ബിഎംഡബ്ല്യു എക്സ്6, 1.29 കോടി രൂപ വിലമതിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ, 1.4 കോടിയുടെ ഓഡി ആർഎസ്7, 2.06 കോടി രൂപയുടെ റേഞ്ച് റോവർ 2.06 കോടി, 2.31 കോടി രൂപ വിലമതിക്കുന്ന ഔഡി R8, ഏകദേശം 2.32 കോടിയുടെ ലക്സസ് LX470 എന്നീ വാഹനങ്ങളാണ് സൽമാൻ ഖാന് സ്വന്തമായുള്ളത്.