കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇതരഭാഷാ നടനാണ് വിജയ്. തമിഴ്നാടിന് പുറത്തു മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും താരത്തിന് നിരവധി ആരാധകരുണ്ട്.
2/ 7
നായക നടനായി സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ വിജയ് തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. നിർമാതാവ് എസ് ചന്ദ്രശേഖറിന്റെ മകനായ വിജയ് ഏഴോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിനൊപ്പവും ബാലതാരമായി അഭിനയിച്ച നടനാണ് വിജയ്.
3/ 7
പതിനെട്ടാം വയസ്സിലാണ് വിജയ് ആദ്യമായി ഒരു ചിത്രത്തിൽ ലീഡ് റോളിൽ അഭിനയിക്കുന്നത്. നാളെയാ തീർപ്പ് ആണ് വിജയ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രം.
4/ 7
ഇന്ത്യയിൽ തന്നെ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്. ഒരു ചിത്രത്തിന് നൂറ് കോടിക്ക് മുകളിലാണ് താരത്തിന്റെ പ്രതിഫലം. 445 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.
5/ 7
ജിക്യു ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷം വിജയ് സമ്പാദിക്കുന്നത് 120 കോടിക്കും 150 കോടിക്കും ഇടയിലാണ്. തിയേറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ബീസ്റ്റ് എന്ന ചിത്രത്തിന് വിജയ് വാങ്ങിയത് നൂറ് കോടിയാണ്. വാരിസിന് താരത്തിന്റെ പ്രതിഫലം 150 കോടിയായി ഉയർന്നു.
6/ 7
ചെന്നൈയിൽ ഏറ്റവും ആഢംബര വീടുകളിലൊന്നിന്റെ ഉടമയാണ് വിജയ്. ചെന്നൈയിലെ നീലങ്കരിയിൽ കടലിന് അഭിമുഖമായി പണി കഴിപ്പിച്ച ബംഗ്ലാവിലാണ് ഭാര്യ സംഗീതയ്ക്കും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കൊപ്പം വിജയ് താമസിക്കുന്നത്.
7/ 7
ഹോളിവുഡ് താരം ടോം ക്രൂസിന്റെ ബീച്ച് ഹൗസിന് സമാനമായാണ് ഈ ബംഗ്ലാവ് വിജയ് പണികഴിപ്പിച്ചത്. യുഎസ്സിലെ യാത്രയ്ക്കിടയിലാണ് ടോം ക്രൂസിന്റെ ബീച്ച് ഹൗസ് വിജയ് കാണുന്നത്. ഈ വീട് കണ്ട് ഇഷ്ടപ്പെട്ട താരം ചിത്രമെടുത്ത് ഇതേ മാതൃകയിൽ ബംഗ്ലാവ് പണിയുകയായിരുന്നു.