കലക്കൻ പാട്ടുകളും വീഡിയോകളുമായി റിലീസിനും മുൻപ് തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത സിനിമയാണ് ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ ചിത്രം 'തല്ലുമാല' (Thallumaala). യൂത്തിനെ ലക്ഷ്യം വച്ചുള്ള ചിത്രത്തിൽ, നവയുഗ ഇന്റർനെറ്റ് സെൻസേഷനുകളായ യുവതയെ അണിനിരത്തിയാണ് നിർമ്മിതി. ഓഗസ്റ്റ് 12 റിലീസിനും മുൻപ് ചിത്രത്തിന്റെ പ്രൊമോഷൻ തകൃതിയായി നടന്നുവരികയാണ്
ടൊവിനോയും കൂട്ടരും കുറച്ചു ദിവസങ്ങൾക്കു മുൻപ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. റെഡ് കാർപെറ്റിൽ സ്റ്റൈലിഷ് ലുക്കിൽ നടന്നു നീങ്ങിയ ടൊവിനോയെ ആരാധകർ ഹർഷാരവത്തോടെ പ്രോത്സാഹിപ്പിച്ചു. ഈ പരിപാടിയിൽ ടൊവിനോ ധരിച്ച ഷട്ടിലും കൂളിംഗ് ഗ്ലാസിലും നിങ്ങളുടെ കണ്ണുടക്കിയോ? അത് സ്വന്തമാക്കണമെങ്കിൽ, കീശയിൽ അൽപ്പം കനത്തിൽ പണം കരുതേണ്ടി വരും (തുടർന്ന് വായിക്കുക)