അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്വാനെ എന്നിവർ സംവിധാനം ചെയ്ത നെറ്ഫ്ലിക്സ് സീരീസായ സേക്രഡ് ഗെയിംസ് സീസൺ ഒന്നിൽ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ട്ടാണ് (Kubbra Sait). ഒരു ട്രാൻസ് വനിതയുടെ വേഷമിയായിരുന്നു അവർക്ക്. ഇതിനായി നടൻ നവാസുദീൻ സിദ്ധിഖിക്കൊപ്പം ശാരീരിക ബന്ധത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കേണ്ടതായുണ്ടായിരുന്നു. നടന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന ആളുടെ റോളായിരുന്നു അത്
'അദ്ദേഹത്തെ എനിക്കിഷ്ടമാണ്. നല്ലൊരു മനുഷ്യൻ കൂടിയാണ്. ഒപ്പം പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു സഹപ്രവർത്തകനും. വളരെ ലജ്ജാശീലരായ ഞങ്ങൾ ആ രംഗങ്ങളെല്ലാം ഒരുമിച്ചു ചെയ്തു. അദ്ദേഹം ഭൂമിയിലെ ഏറ്റവും ലജ്ജാശീലനായ മനുഷ്യനാണ്. ഞാൻ അദ്ദേഹത്തിന്റെ കവിളിൽ ചുംബിക്കുകയും, നമുക്ക് 'ആ സീൻ ചെയ്യാം' എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് എന്റെ ജോലിയാണ്,' നവാസുദീൻ സിദ്ദിഖിയെക്കുറിച്ച് കുബ്ര കൂട്ടിച്ചേർത്തു