23 വർഷങ്ങൾക്ക് മുമ്പാണ് കരൺ ജോഹറിന്റെ ഷാരൂഖ് ഖാൻ-കാജൽ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഷാരൂഖിന്റെ മകളായി എത്തിയ എട്ട് വയസ്സുകാരി പെൺകുട്ടിയെ ആരും മറന്നു കാണില്ല.(Image: Instagram)
2/ 11
സന സയീദിന്റെ ആദ്യ ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ നിരവധി ആരാധകരെ സന സ്വന്തമാക്കുകയും ചെയ്തു. കുച്ച് കുച്ച് ഹോതാ ഹേയ്ക്ക് ശേഷം ഈ പെൺകുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. (Image: Instagram)
3/ 11
സിനിമ പുറത്തിറങ്ങി 23 വർഷങ്ങൾ കഴിഞ്ഞു. ചിത്രത്തിലെ എട്ട് വയസ്സുകാരി ഇന്ന് വളർന്ന് സുന്ദരിയായ യുവതിയായി മാറി. ആലിയ ഭട്ട് ആദ്യമായി അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലാണ് പിന്നീട് സനയെ പ്രേക്ഷകർ കാണുന്നത്. (Image: Instagram)
4/ 11
ഗ്ലാമർ വേഷത്തിൽ എത്തിയ സുന്ദരിയായ യുവതിയെ മുമ്പ് എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്ന് പ്രേക്ഷകരും ചിന്തിച്ചു. കുച്ച് കുച്ച് ഹോത്താഹേയിലെ കുട്ടിയാണ് ഇതെന്ന് അറിഞ്ഞതോടെ സനയുടെ സ്വീകാര്യതയും വർധിച്ചു. (Image: Instagram)
5/ 11
ഇൻസ്റ്റഗ്രാമിൽ സജീവമായ സന നിരവധി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. സനയുടെ 32ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ദിവസം. കുച്ച് കുച്ച് ഹോതാ ഹേയ്ക്ക് ശേഷം ഹർ ദിൽ ജോ പ്യാർ കരേഗാ, ബാദൽ എന്നീ ചിത്രങ്ങളിലും സന വേഷമിട്ടു.(Image: Instagram)
6/ 11
2008 ൽ പുറത്തിറങ്ങിയ സീരിയൽ ബാബുൽ കാ ആംഗൻ ഛൂട്ടേ നാ, ലോ ഹോ ഗയി പൂജാ ഇസ് ഗർ കി എന്നിവയിലും സന അഭിനയിച്ചിട്ടുണ്ട്. മുതിർന്നതിന് ശേഷം സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലാണ് സന ആദ്യമായി അഭിനയിക്കുന്നത്. (Image: Instagram)
7/ 11
തുടർന്ന് ജലക് ദികലാ ജാ, നച്ച് ബലിയേ, ഫിയർ ഫാക്ടർ, ഖത്റോം കാ ഖിലാഡി തുടങ്ങിയ ടിവി റിയാലിറ്റി ഷോകളിലും സന പങ്കെടുത്തു. ചടുലമായ നൃത്തച്ചുവടുകളാണ് സനയ്ക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചത്. (Image: Instagram)
8/ 11
കുച്ച് കുച്ച് ഹോതാ ഹേയിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് സന അവതരിപ്പിച്ചത് .ഇൻസ്റ്റഗ്രാമിൽ സന സയീദ് പങ്കുവെച്ച ചിത്രങ്ങൾ (Image: Instagram)
9/ 11
ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ താരം മികച്ച നർത്തകി കൂടിയാണ്(Image: Instagram)
10/ 11
സന സയീദ് (Image: Instagram)
11/ 11
1988 സെപ്റ്റംബർ 22 നാണ് സന സയീദ് ജനിച്ചത് (Image: Instagram)