അമ്മയ്ക്കും ഭാര്യക്കും മദേഴ്സ് ഡേ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. അമ്മയുടേയും ഭാര്യയുടേയും ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ആശംസകൾ അറിയിച്ചത്. ‘മാത്യദിനാശംസകൾ അമ്മ & പ്രിയ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. മെയ് മാസത്തിലെ രണ്ടാം ഞായറാണ് മാത്യദിനമായി ആചരിക്കുന്നത്. ഉപാധികളില്ലാത്ത സ്നേഹം മക്കൾക്കു നൽകുന്ന എല്ലാ അമ്മമാർക്കുമുള്ള ദിവസമാണ് മാത്യദിനം.