ജീവിതത്തിലെ ഇരുണ്ടകാലത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു സുന്ദർ (Khushboo Sundar). ബർഖ ദത്തുമായുള്ള മോജോ സ്റ്റോറിയിലാണ് ഖുശ്ബു മനസുതുറന്നത്. കുട്ടിക്കാലത്ത് അച്ഛനിൽ നിന്നുള്ള ഏറ്റവും മോശം അനുഭവങ്ങളിലൂടെ താനും തന്റെ അമ്മയും കടന്നു പോയതിനെക്കുറിച്ചാണ് ഖുശ്ബുവിനു പറയാനുണ്ടായിരുന്നത്. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു
അഭിനേതാവും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് ഖുശ്ബു സുന്ദർ. 2010ൽ ഡിഎംകെയിൽ ചേർന്ന് രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ ഖുശ്ബു പിന്നീട് കോൺഗ്രസിലേക്ക് മാറുകയും പാർട്ടിയുടെ വക്താവാകുകയും ചെയ്തു. ഒടുവിൽ ബിജെപിയിൽ ചേർന്ന് 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡിഎംകെയുടെ എൻ. എഴിലനോട് പരാജയപ്പെട്ടു