മലയാള സിനിമയിൽ എഴുപതുകളുടെ അവസാനം മുതൽ രണ്ടായിരത്തി ഇരുപതുകൾ വരെ നിറസാന്നിധ്യമായിരുന്നു പ്രതാപ് പോത്തൻ (Pratap Pothen). യുവത്വത്തിന്റെ പ്രതീകമെന്ന നിലയിൽ തുടങ്ങി, ഉത്തരവാദിത്തം നിറഞ്ഞ കുടുംബനാഥന്റെയും മറ്റും വേഷം വരെ അദ്ദേഹം തീർത്തും തന്മയത്വത്തോടെ അവതരിപ്പിച്ചു. രണ്ടാം വരവിൽ ആദ്യകാലത്തേക്കാൾ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ നിറഞ്ഞു നിൽക്കാൻ പ്രതാപ് പോത്തനെക്കൊണ്ട് സാധിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അവസാന പോസ്റ്റുകൾ പക്ഷെ ദുരൂഹത നിറഞ്ഞവയായിരുന്നു