സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയുടെ വിവാഹശേഷം ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി നടക്കാനൊരുങ്ങുകയാണ്. റിപോർട്ടുകൾ പ്രകാരം നടി കിയാരാ അദ്വാനിയും (Kiara Advani) നടൻ സിദ്ധാർഥ് മൽഹോത്രയും (Sidharth Malhotra) തമ്മിലെ വിവാഹം ഫെബ്രുവരി ആറിന് നടക്കും. ആഡംബരത്തിന്റെ അവസാനവാക്കായാണ് ഈ വിവാഹത്തെ ഏവരും കാണുന്നത്
രാജസ്ഥാനിലെ ജയ്സാൽമാറിലെ ആഡംബരം നിറഞ്ഞ കൊട്ടാരത്തിലാണ് അതിഥികൾക്ക് താമസം ഒരുക്കിയിട്ടുള്ളത്. വേണ്ടപ്പെട്ടവർ മാത്രമേ ഈ ചടങ്ങിൽ സംബന്ധിക്കൂ. അതിഥികളുടെ എണ്ണം 100നും 125നും മദ്ധ്യേ ആയിരിക്കും. കരൺ ജോഹർ, മനീഷ് മൽഹോത്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും എന്നും ഇ-ടൈംസ് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ കൊട്ടാരത്തിലെ ചിലവുകൾ പലർക്കും ചിന്തിക്കാവുന്നതിലും മുകളിലാണ് (തുടർന്ന് വായിക്കുക)