പലപ്പോഴും ചില വിചിത്ര വസ്തുക്കൾ വിൽപ്പനയ്ക്ക് വച്ച് ചിലർ കാഴ്ചക്കാരെ ആകർഷിക്കാറുണ്ട്. ഇതൊക്കെയും അത്യന്തം വിലപിടിപ്പുള്ള വസ്തുക്കളാവണം എന്ന് നിർബന്ധമില്ല. പലപ്പോഴും കേൾക്കുമ്പോൾ തന്നെ ഇതിനൊക്കെ ആരെങ്കിലും പണം നൽകാൻ ഇറങ്ങിത്തിരിക്കുമോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. അത്തരത്തിൽ ഒരു വസ്തുവിന്റെ കേവലം ഒരു 'കഷ്ണം' വിറ്റാൽ, ഈ മോഡലിന് ആരാധകൻ ഓഫർ ചെയ്തത് 600 പൗണ്ട് അഥവാ 60,000 രൂപയാണ്
ബ്രീ എസ്റിഗ് എന്ന മോഡൽ യൂട്യൂബ് സ്കിറ്റുകൾ വഴിയാണ് ശ്രദ്ധേയയായത്. ശേഷം ഒൺലിഫാൻസ് എന്ന സൈറ്റിൽ തന്റെ വരിക്കാർക്ക് സ്പെഷൽ വീഡിയോകളും ചിത്രങ്ങളും വിറ്റ് പണം സമ്പാദിക്കാൻ തുടങ്ങി. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി വ്യക്തിപരമായി ഇടപഴകാനും അസാധാരണമായ അഭ്യർത്ഥനകൾ നടത്താനുമുള്ള അവസരം ഇവിടെ ലഭ്യമാണ്.അങ്ങനെയിരിക്കെയാണ് ഈ വിചിത്ര വസ്തുവിന് ആവശ്യക്കാരൻ എത്തിയത് (തുടർന്ന് വായിക്കുക)
മനുഷ്യ വിസർജ്യത്തിന് ഇത്രയേറെ വിലയുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചുപോയേക്കും. അതേ, അതുതന്നെയാണ് ഇവിടെ ഈ മോഡലിനോടും ഒരാൾ ഒരു പവൻ സ്വർണ്ണത്തേക്കാൾ വില നൽകി വാങ്ങാം എന്ന് വാഗ്ദാനം ചെയ്തത്. തന്റെ 'പ്രിയപ്പെട്ട ആരാധകൻ' പലപ്പോഴും തന്നോട് അത് അയയ്ക്കാൻ ആവശ്യപ്പെടാറുണ്ടെന്നും, ഒരു സാമ്പിളിന് 600 പൗണ്ട് നൽകാൻ പോലും തയ്യാറാണെന്നും മോഡൽ വെളിപ്പെടുത്തി
“ഞാൻ ചിലപ്പോൾ എന്റെ വിസർജ്യം മെയിൽ ചെയ്യാറുണ്ട്,” അവർ പറഞ്ഞു. "എനിക്ക് ഒരു യുവ ആരാധകനുണ്ട്. അവൻ യഥാർത്ഥത്തിൽ എന്റെ പ്രിയപ്പെട്ടവനാണ്, ഞാൻ ഇതുവരെ ഇടപഴകിയിട്ടുള്ള എല്ലാ വ്യക്തികളിൽ നിന്നും വ്യത്യസ്തൻ." ഇവർ വെളിപ്പെടുത്തൽ നടത്തിയ പോഡ്കാസ്റ്റിന്റെ അവതാരകർ അൽപ്പം ഞെട്ടലോടെ ബ്രീയോട് കൂടുതൽ വിശദീകരിക്കാൻ ആവശ്യപ്പെട്ടു, ശേഷം അവർ വിശദീകരിച്ചു