മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ കുഞ്ഞായിരിക്കും എന്നത് കേട്ട് പഴകിയ വാചകമാണ്. മാതാപിതാക്കൾക്ക് മാത്രമല്ല, മൂത്ത സഹോദരങ്ങൾക്കും പലപ്പോഴും അങ്ങനെയാണ്. ഒന്നിച്ചു കളിക്കാനും, കൂട്ടുകൂടാനും, വഴക്കിടാനുമായി അവർക്ക് കിട്ടുന്ന ആദ്യത്തെ സുഹൃത്ത് ഒരനുജനോ അനുജത്തിയോ ആകും. ആ അനുജത്തിക്ക് ചേട്ടൻ പിറന്നാൾ ആശംസ അറിയിച്ച ചിത്രങ്ങളാണ് നിങ്ങൾ ഇവിടെ കാണുന്നത്. അനുജത്തി മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു നടിയാണ്
രണ്ടുപേരും അഭിനേതാവായ അച്ഛന്റെ മക്കളാണ് എന്നത് മറ്റൊരു സവിശേഷത. 'ഒരു മൊട്ടായി ഞാൻ കണ്ടുതുടങ്ങിയ നീ വിരിഞ്ഞൊരു പൂവായിരിക്കുന്നു. എന്റെ ലിറ്റിൽ സൂപ്പർസ്റ്റാറിന് സ്നേഹം മാത്രം. നിന്റെ ജീവിതത്തിൽ നല്ലതു മാത്രം സംഭവിക്കട്ടെ' എന്ന് ചേട്ടൻ. 'ആർച്ചക്കുട്ടി' എന്നാണ് അനുജത്തിക്ക് ചേട്ടൻ നൽകിയ ഓമനപ്പേര് (തുടർന്ന് വായിക്കുക)