ആലിയ ഭട്ട്, ഷഹീൻ ഭട്ടുമാരുടെ മാതാവ് സോണി റസ്ദാൻ (Soni Razdan) പ്രണയത്തിലാവുമ്പോൾ മഹേഷ് ഭട്ട് (Mahesh Bhatt) എന്ന ചലച്ചിത്രകാരൻ വിവാഹിതനായിരുന്നു, രണ്ടു കുട്ടികളുടെ പിതാവും. മാത്രവുമല്ല, അതിനു ശേഷം സംഭവിച്ച മറ്റൊരു പ്രണയം തകർന്നതിന്റെ ആഘാതവും മഹേഷ് ഭട്ടിനെ വിട്ടൊഴിഞ്ഞിരുന്നില്ല. നടി പർവീൺ ബാബിയുമായുള്ള പ്രണയം തകർന്ന ശേഷമാണ് മഹേഷ് സോണിയുമായി അടുപ്പത്തിലാവുന്നത്
'അർത്ഥ്' എന്ന സിനിമ മഹേഷ് ഭട്ടിന്റെ ജീവിത ഗന്ധിയായ കഥയാണ്. വ്യക്തിപരമായ മുറിവുകളിൽ നിന്നും പുത്തൻ ജീവിതത്തിലേക്ക് കടക്കുന്ന വേളയിലായിരുന്നു ചിത്രത്തിന്റെ പിറവി. മുറിഞ്ഞു പോയ വിവാഹബന്ധവും വ്യക്തിപരമായ ദുഃഖങ്ങളുമായിരുന്നു സിനിമയ്ക്ക് അവലംബം എന്ന് മഹേഷ്. എന്നാൽ സോണി കടന്നു വരുന്നത് തീർത്തും യാദൃശ്ചികമായാണ് (തുടർന്ന് വായിക്കുക)