പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമാതാവും, നടിമാരായ പൂജ ഭട്ടിന്റെയും ആലിയ ഭട്ടിന്റെയും പിതാവുമായ മഹേഷ് ഭട്ടിന്റെ (Mahesh Bhatt) ഏറ്റവും പുതിയ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. താൻ വിവാഹം ചെയ്യാത്ത അച്ഛനമ്മമാരുടെ മകനായാണ് വളർന്നതെന്നും, ജാര സന്തതി എന്ന പഴികേട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. 'ദി ഇൻവിൻസിബിൾസ്' എന്ന പരിപാടിയിലാണ് മഹേഷ് ഭട്ട് ഇതേക്കുറിച്ച് സംസാരിച്ചത്
തന്റെ മനസിലെ ചിന്തകൾ വെട്ടിത്തുറന്നു പറയുന്നതിൽ മഹേഷ് ഭട്ട് എപ്പോഴും മുൻപന്തിയിലാണ്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലെ മകളാണ് പൂജ ഭട്ട്. രണ്ടാമത് വിവാഹം ചെയ്ത നടി സോണി റസ്ദാനിൽ പിറന്ന മകളാണ് ആലിയ ഭട്ട്. മുസ്ലിം ആയിരുന്നിട്ടും ഹിന്ദുവായി ജീവിക്കേണ്ടി വന്ന പരിതഃസ്ഥിതിയെക്കുറിച്ചും അദ്ദേഹം വിവരിച്ചു (തുടർന്ന് വായിക്കുക)
ഒരു അഭിമുഖത്തിൽ താൻ പിതൃശൂന്യൻ ആണെന്ന നിലയിൽ ഒരു മാധ്യമപ്രവർത്തക സംസാരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 15-16 വയസ്സുള്ളപ്പോൾ ആദ്യ ശമ്പളമായ 53 രൂപ അമ്മയുടെ കയ്യിൽ ഏല്പിച്ച ഓർമയും മഹേഷ് പങ്കിട്ടു. 'പണം കയ്യിൽവാങ്ങിയ ശേഷം, അമ്മ അത് അവരുടെ ബ്ലൗസിൽ വച്ചു. അമ്മയിത് നെഞ്ചോടു ചേർക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം എന്ന് മഹേഷ്